എന്‍റെ സിന്ദൂരരേഖയിലെങ്ങോ 
ഒരു ജീവന്റെ സ്നേഹവിലാപം
പിടയുന്ന മായാവേണുവില്‍ 
പ്രിയസന്ധ്യ കേഴും നൊമ്പരം 
ദൂരെ... ദൂരേ...
എന്‍റെ ഏകാന്തചന്ദ്രനലഞ്ഞു 
ഒരു നീലാമ്പല്‍ വീണു മയങ്ങി
കരയുവാന്‍ കണ്ണുനീരോ മറുവാക്കുമില്ലാ
കര്‍മ്മങ്ങള്‍ കൈമറിഞ്ഞ 
കനലാണു ഞാന്‍... ഉയിരാണു ഞാന്‍...
എന്‍റെ ഏകാന്തചന്ദ്രനലഞ്ഞു 
ഒരു നീലാമ്പല്‍ വീണു മയങ്ങി
ഇന്നെന്റെ ജീവരാഗം നീയല്ലയോ 
നീയില്ലയെങ്കിലുണ്ടോ വനചന്ദ്രനും 
പൂന്തെന്നലും നെയ്യാമ്പലും 
ദൂരെ... ദൂരേ...
കാലമേ വീണ്ടുമെന്നെ കൈയേല്‍ക്കുകില്ലേ
പാടാന്‍ മറന്നുപോയ ഗന്ധര്‍വനെ 
ഈ മണ്‍വീണയില്‍...
എന്‍റെ സിന്ദൂരരേഖയിലെങ്ങോ 
ഒരു ജീവന്റെ സ്നേഹവിലാപം
ഏതാണു പൊന്‍വസന്തം അറിവീല ഞാന്‍ 
ഉയിരില്‍ തലോടിവന്ന വനമാലി നീ 
എങ്ങാണു നീ ആരാണു നീ  
ദൂരെ... ദൂരേ....
എന്റെ സിന്ദൂരരേഖയിലെങ്ങോ 
ഒരു ജീവന്‍റെ സ്നേഹപരാഗം
ഉയരുന്നു മായാവേണുവില്‍ 
പ്രിയസന്ധ്യ പാടും മര്‍മ്മരം 
ദൂരെ... ദൂരേ....
എന്റെ ഏകാന്തചന്ദ്രനുയര്‍ന്നു 
ഒരു നീലാമ്പല്‍ പൂത്തുവിടര്‍ന്നു






No comments:
Post a Comment